എംഎൽഎ ഇടപെട്ട് അനുവദിച്ച റോഡ് ആരുമറിയാതെ ഉദ്ഘാടിക്കാൻ സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയുടെ ശ്രമം. പൊളിച്ചടുക്കി സണ്ണി ജോസഫ് എംഎൽഎ.

എംഎൽഎ ഇടപെട്ട് അനുവദിച്ച റോഡ് ആരുമറിയാതെ ഉദ്ഘാടിക്കാൻ സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയുടെ ശ്രമം. പൊളിച്ചടുക്കി സണ്ണി ജോസഫ് എംഎൽഎ.
Nov 4, 2025 01:14 PM | By PointViews Editr

ചാവശ്ശേരിയിൽ സിപിഎമ്മിൻ്റെ പാർട്ടികോട്ടയ്ക്കുള്ളിൽ സണ്ണി ജോസഫ് എംഎൽഎയുടെ ജനാധിപത്യ വിപ്ലവം.  എം എൽ എ നൽകിയ പ്രൊപ്പോസൽ പ്രകാരം അനുവദിച്ച 1.25 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി നടത്തിയ ഉദ്ഘാടനത്തിൽ എം എൽ എ യെ അറിയിക്കാതെ പാർട്ടി പരിപാടിയാക്കാൻ സിപിഎമ്മും ഇരിട്ടി നഗരസഭയും ചേർന്ന് നടത്തിയ തട്ടിപ്പ് പരിപാടിയാണ് തകർത്തത്.

യോഗത്തിലേക്ക് കയറിച്ചെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു, ഈ റോഡ് വികസനത്തിന് പദ്ധതി പ്രൊപ്പോസ് ചെയ്തത് എംഎൽഎയായ ഞാനാണ്. പണി പൂർത്തിയാക്കിയപ്പോൾ ആരുമറിയാതെ ഇരിട്ടി നഗരസഭ സിപിഎമ്മിൻ്റെ പാർട്ടി പരിപാടിയാക്കാൻ ശ്രമിച്ചതിനാൽ ജനത്തിന് ഞാൻ നേരിട്ട് വിശദീകരണം നൽകും. തടയാൻ ശ്രമിച്ച് മുദ്രാവാക്യവുമായി അടിമ സഖാക്കൾ ബഹളം കൂട്ടി. എന്നാൽ പ്രബുദ്ധരായ ജനം പറഞ്ഞു, എം എൽ എ യ്ക്ക് പറയാനുള്ളത് കേൾക്കണമെന്ന് . അതോടെ അടിമ സഖാക്കൾ മുങ്ങി. രേഖകളും തെളിവുകളും നിരത്തി എംഎൽഎ വിശദീകരിച്ചതോടെ നഗരസഭാ ചെയർപഴ്സൻ അടക്കമുള്ളവർ സ്ഥലം കാലിയാക്കി. ഇന്ന് രാവിലെ ഇരിട്ടിക്കടുത്ത് ചാവശ്ശേരിയിലാണ് ഈ ജനാധിപത്യപരമായ പൊളിച്ചടുക്കൽ നടത്തിയത്. ചാവശ്ശേരി കൊട്ടാരം റോഡ് നിർമിക്കാനാണ് സണ്ണി ജോസഫ് എംഎൽഎ ശുപാർശ തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയത്. നവകേരള കർമപദ്ധതിക്ക് എം എൽ എ നൽകിയ ശുപാർശ മുഖ്യമന്ത്രി അനുവദിച്ചു. നവകേരള കർമപദ്ധതിയിൽ  എം എൽ എ മാർ നൽകുന്ന ശുപാർശകൾക്കാണ് മുൻഗണനയെന്ന് അറിയാത്ത പൊട്ടൻമാരൊന്നുമല്ല സിപിഎം നേതാക്കളും നഗരസഭാ ചെയർപഴ്സനുമൊക്കെ. പക്ഷെ അണികളെ പൊട്ടൻമാരാക്കി നേതാക്കൾ റോഡ് പദ്ധതി സിപിഎമ്മിൻ്റെ വിജയമാക്കാനങ് തീരുമാനിച്ചു. തെരഞ്ഞെടുപ്പു വരികയല്ലേ? വല്ലവൻ്റേയും അധ്വാനഫലം തട്ടിയെടുത്ത് സുഖിക്കുന്ന സി പി എം നേതാക്കൾ നോക്കുമ്പോൾ കൊട്ടാരം റോഡും തങ്ങളുടെ അക്കൗണ്ടിലാക്കാമെന്ന് അങ്ങ് തോന്നി. അണികളെ പറഞ്ഞ് പറ്റിക്കാനും നോക്കി. എം എൽ എ യെ അറിയിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചു. പക്ഷെ യോഗത്തിൽ പങ്കെടുക്കുമെന്ന് എം എൽ എ യും പ്രഖ്യാപിച്ചു. സ്ഥലത്തെത്തിയപ്പോൾ ആണ് പാവം മണ്ടൻ അണികൾ ഇങ്ക് ലാബ് സിന്ദാബാദ് എന്നും പറഞ്ഞ് ചാടി വീണത്. എന്നാൽ അതിനെ അവഗണിച്ച് പരിപാടിക്കെത്തിയ എംഎൽഎ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സഹിതം വിശദീകരണം നൽകിയതോടെ സിപിഎം കളി ചീറ്റി പോയതായി സിപിഎം തന്നെ സമ്മതിച്ച് മടങ്ങി പോയി. സംസ്ഥാന സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടികളിൽ മന്ത്രിമാർ ഉദ്ഘാടകരെങ്കിൽ സ്ഥലം എം എൽ എ അധ്യക്ഷനായിരിക്കണം എന്ന പ്രോട്ടോക്കോളുണ്ട്. അതല്ല എങ്കിൽ അത്തരം പരിപാടികളിൽ സ്ഥലം എം എൽ എ (അത് ഏത് പാർട്ടിക്കാരനായിരുന്നാലും) ആയിരിക്കണം ഉദ്ഘാടകൻ എന്നാണ് ചട്ടം. ഇതു പോലും അറിയാൻ പാടില്ലാത്ത പൊട്ടൻമാരാണോ ഇരിട്ടി നഗരസഭ ഭരിക്കുന്നതെന്ന് ചോദിക്കേണ്ടത് ജനമാണ്.

The CPM-ruled Iritty Municipality's attempt to inaugurate a road that was sanctioned by the MLA without anyone knowing was foiled by Sunny Joseph MLA.

Related Stories
ആ അസാധാരണ ഫോട്ടോഗ്രാഫർ വിരമിച്ചു!

Nov 6, 2025 08:12 AM

ആ അസാധാരണ ഫോട്ടോഗ്രാഫർ വിരമിച്ചു!

ആ അസാധാരണ ഫോട്ടോഗ്രാഫർ...

Read More >>
വിജിലൻസും സർക്കാർ പ്ലീഡറും ഹാജരായില്ല, ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തല നൽകിയ ഹർജിയിൽ ഹിയറിങ് തുടങ്ങിയില്ല.

Nov 5, 2025 06:16 PM

വിജിലൻസും സർക്കാർ പ്ലീഡറും ഹാജരായില്ല, ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തല നൽകിയ ഹർജിയിൽ ഹിയറിങ് തുടങ്ങിയില്ല.

വിജിലൻസും സർക്കാർ പ്ലീഡറും ഹാജരായില്ല, ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തല നൽകിയ ഹർജിയിൽ ഹിയറിങ്...

Read More >>
ഹരിയാനയിലെ വോട്ടു ചോരി ചതിയുടെ ചിത്രം രാഹുൽ ഗാന്ധി പുറത്തുവിടുമ്പോൾ

Nov 5, 2025 03:53 PM

ഹരിയാനയിലെ വോട്ടു ചോരി ചതിയുടെ ചിത്രം രാഹുൽ ഗാന്ധി പുറത്തുവിടുമ്പോൾ

ഹരിയാനയിലെ വോട്ടു ചോരി ചതിയുടെ ചിത്രം രാഹുൽ ഗാന്ധി...

Read More >>
പേരാവൂരിലെ സിപിഎമ്മിൽ ആഭ്യന്തര കലാപം.  ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം രാജിവച്ചു.

Nov 5, 2025 01:47 PM

പേരാവൂരിലെ സിപിഎമ്മിൽ ആഭ്യന്തര കലാപം. ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം രാജിവച്ചു.

പേരാവൂരിലെ സിപിഎമ്മിൽ ആഭ്യന്തര കലാപം. ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം...

Read More >>
ചെന്നിത്തല ഊരുമോ?  പിണറായിയും സിപിഎമ്മും കുടുങ്ങുമോ? 11 വർഷത്തിന് ശേഷം ടൈറ്റാനിയം അഴിമതി കേസ് ഇന്ന് ഹൈക്കോടതിയിൽ!

Nov 5, 2025 08:14 AM

ചെന്നിത്തല ഊരുമോ? പിണറായിയും സിപിഎമ്മും കുടുങ്ങുമോ? 11 വർഷത്തിന് ശേഷം ടൈറ്റാനിയം അഴിമതി കേസ് ഇന്ന് ഹൈക്കോടതിയിൽ!

ചെന്നിത്തല ഊരുമോ? പിണറായിയും സിപിഎമ്മും കുടുങ്ങുമോ? 11 വർഷത്തിന് ശേഷം ടൈറ്റാനിയം അഴിമതി കേസ് ഇന്ന്...

Read More >>
നിങ്ങൾക്ക് തന്നെ പരിശോധിക്കാം - നിങ്ങൾ വോട്ടറാണോ എന്ന്! വോട്ടറല്ലെങ്കിൽ ചേർക്കാം: ഒപ്പം SIR വരും. സഹകരിക്കുക.

Nov 4, 2025 10:02 AM

നിങ്ങൾക്ക് തന്നെ പരിശോധിക്കാം - നിങ്ങൾ വോട്ടറാണോ എന്ന്! വോട്ടറല്ലെങ്കിൽ ചേർക്കാം: ഒപ്പം SIR വരും. സഹകരിക്കുക.

നിങ്ങൾക്ക് തന്നെ പരിശോധിക്കാം - നിങ്ങൾ വോട്ടറാണോ എന്ന്! വോട്ടറല്ലെങ്കിൽ ചേർക്കാം: ഒപ്പം SIR വരും....

Read More >>
Top Stories